പെറുവില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 20 മരണം

Posted on: March 28, 2013 9:56 am | Last updated: March 28, 2013 at 10:30 am
SHARE

map-peruലിമ: തെക്കന്‍ പെറുവിലെ അരിക്വുപയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഏറെയും ഖനിത്തൊഴിലാളികളാണ്. ഈസ്റ്ററിന് മുമ്പായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പപ്പെട്ടത്. തലസ്ഥാനമായ ലിമയില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് അപകടം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. അപകടകാരണം വ്യക്തമല്ല.