Connect with us

Malappuram

ബാര്‍ ഹോട്ടലിനെതിരെ പ്രതിഷേധം ശക്തം

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ രണ്ടാമത് ബാര്‍ ഹോട്ടല്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്നു. ബാര്‍ ഹോട്ടല്‍ എന്ത് വില കൊടുത്തും അനുവദിക്കില്ലെന്ന് എസ് വൈ എസ് സര്‍ക്കിള്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
എ വീരാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റാഫി, മുസ്തഫ തുറക്കല്‍, കെ അബ്ദുസലാം സംസാരിച്ചു. ബാര്‍ ഹോട്ടല്‍ തുടങ്ങാനുള്ള നീക്കം ചെറുക്കുമെന്ന് എസ് വൈ എസ് കൊണ്ടോട്ടി യൂനിറ്റ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പി മാനു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പഴേരി ഹനീഫ, വി പി അബ്ബാസ്, ഹാഫിസ് കെ ഹസീബ് സംസാരിച്ചു.
ബാര്‍ ഹോട്ടല്‍ അനുവദിക്കാനുള്ള നീക്കത്തിനെതിരെ സോഷ്യലിസ്റ്റ് ജനത(ഡമോക്രാറ്റിക്) മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഈ നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ പി ഫിറോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പറ്റ ഉദ്ഘാടനം ചെയ്തു.
കൊണ്ടോട്ടിയില്‍ വീണ്ടുമൊരു മദ്യ ശാല തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാര്‍ ഹോട്ടലിനെതിരെ സമരം ശക്തമാക്കാന്‍ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
നാളെ പള്ളികള്‍ കേന്ദ്രീകരിച്ചും ടൗണ്‍ കേന്ദ്രീകരിച്ചും ഒപ്പു ശേഖരണം നടത്തും. യോഗത്തി എ മുഹ്‌യുദ്ദീന്‍ അലി അധ്യക്ഷത വഹിച്ചു. അശ്‌റഫ് മടാന്‍, അഡ്വ. കെ പി ഖാസിം, എന്‍ എ കരീം സംസാരിച്ചു.

Latest