ശൈഖുല്‍ഹദീസ് അവാര്‍ഡ് കൂറ്റമ്പാറ ദാരിമിക്ക്

Posted on: March 28, 2013 8:30 am | Last updated: March 28, 2013 at 8:30 am
SHARE

അരിമ്പ്ര: സി എം നഗര്‍ മഹല്ല് കമ്മിറ്റി ഏര്‍പ്പെടുത്തിയ ശൈഖുല്‍ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ സ്മാരക പ്രഥമ അവാര്‍ഡ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിക്ക് നല്‍കാന്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. നെല്ലിക്കുത്ത് ഉസ്താദിന്റെ രണ്ടാം ഉറൂസിനോടനുബന്ധിച്ച് ഈ മാസം 31ന് ഏഴിന് അരിമ്പ്ര സി എം നഗറില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അവാര്‍ഡ്ദാനം നിര്‍വഹിക്കും. സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ബുഖാരി, ഉമറുല്‍ ഫാറൂഖ് സഖാഫി, കെ സൈതലവി ഫൈസി, ടി മുഹമ്മദ് ദാരിമി, സി കെ ശക്കീര്‍, ഉമര്‍ കൊട്ടുക്കര പങ്കെടുക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും.