മുതഅല്ലിം സമ്മേളനം ഇന്ന്

Posted on: March 28, 2013 6:00 am | Last updated: March 28, 2013 at 12:46 am
SHARE

കണ്ണൂര്‍: എസ് എസ് എഫ് 40ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കണ്ണൂര്‍ ഡിവിഷന്‍ മുതഅല്ലിം സമ്മേളനം ഇന്ന് 10 മണിക്ക് മയ്യില്‍ അല്‍മഖര്‍ ക്യാമ്പസില്‍ നടക്കും. പി കെ കെ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് മശ്ഹൂദ് സഖാഫി അധ്യക്ഷത വഹിക്കും. അല്‍മഖര്‍ മുദരിസ് സൈതലവി അഹ്‌സനി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുതഅല്ലിം കര്‍മവും ധര്‍മവും എന്ന വിഷയത്തില്‍ സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, റഷീദ് സഖാഫി മെരുവമ്പായി എന്നിവര്‍ ക്ലാസ് അവതരിപ്പിക്കും. താജുദ്ദീന്‍ അഹ്‌സനി, കമാല്‍ ഹാജി സംബന്ധിക്കും.