മയക്കുമരുന്ന് പിടികൂടി

Posted on: March 28, 2013 6:00 am | Last updated: March 28, 2013 at 12:43 am
SHARE

കൂത്തുപറമ്പ്: അര ലക്ഷം രൂപ വില വരുന്ന 130 ഗ്രാം കറുപ്പുമായി പിതാവും മകനും പിടിയിലായി. ധര്‍മ്മടം പാലയാട്ടെ ഡിസില്‍ മുക്കിലെ സാസാ മന്‍സിലില്‍ ഇസ്മാഈല്‍ (54), മകന്‍ ഫൈസല്‍ എന്നിവരാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിനിടെയാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തലശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീരാജ്, പ്രിവന്റീവ് ഓഫീസര്‍ പി എം കൃഷ്ണന്‍, സി ഇ ഒമാരായ രാജേഷ്, മധു, സുരേഷ്, ജെലീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.