നന്തിലത്ത് ജി മാര്‍ട്ട് ലുലു കാര്‍ണിവെല്‍ 29 മുതല്‍

Posted on: March 28, 2013 6:00 am | Last updated: March 28, 2013 at 12:33 am
SHARE

തൃശൂര്‍: മഞ്ഞുമലകള്‍ക്കിടയിലൂടെ തണുത്തു വിറച്ചു നടക്കാനും ഹോട്ട് എയര്‍ ബലൂണിലൂടെ ആകാശത്ത് പാറിനടക്കാനും മഞ്ഞുതരികള്‍ വാരിയെറിയാനും സ്വാദുള്ള വ്യത്യസ്ത ഭക്ഷണ വിഭവങ്ങള്‍ രുചിച്ചുനോക്കി അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കളിച്ചുരസിക്കാനും ഓസ്‌കാര്‍ ഇവന്റ്‌സ് കാഴ്ച വെയ്ക്കുന്ന നന്തിലത്ത് ജി മാര്‍ട്ട് ലുലു കാര്‍ണിവെല്‍ 29 മുതല്‍ ഏപ്രില്‍ ഏഴുവരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാര്‍ണിവെല്‍ 29ന് മേയര്‍ ഐ പി പോള്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ നിലവിളക്കിന് തിരികൊളുത്തും. ദിവസവും മൂന്നുമുതല്‍ 9 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11മുതല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രദര്‍ശനം ഉണ്ടാകും. എല്ലാദിവസവും സായാഹ്നങ്ങളില്‍ 6.30ന് കലാപരിപാടികളില്‍ പ്രമുഖര്‍ സംബന്ധിക്കും.

തൃശൂര്‍ നഗരത്തിന്റെ സൗന്ദര്യം ആകാശത്തുനിന്ന് കാണാവുന്ന ഹെലികോപ്ടര്‍ യാത്ര, ചെറുമീനുകളെകൊണ്ട് കാലില്‍ കൊത്തിക്കുന്ന ഫിഷ്പാ, മരുഭൂമിയുടെ പശ്ചാത്തലത്തിലുള്ള പ്രവേശന കവാടത്തിനരികെ കുതിര സവാരി എന്നിവയും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ ലുലു ജനറല്‍ മാനേജര്‍ ജോസ് സെബാസ്റ്റ്യന്‍, നന്തിലത്ത് ജി. മാര്‍ട്ട് ചെയര്‍മാന്‍ ഗോപു നന്തിലത്ത്, ഓസ്‌കാര്‍ ഇവന്റ്‌സ് സി.ഇ.ഒ പി.എസ് ജെനീഷ്, ഓസ്‌കാര്‍ ക്രിയേറ്റീവ് ഹെഡ് അബ്ദുള്‍റസാഖ്, റെജി മാത്യു, ജീന്‍പോള്‍ എന്നിവര്‍ പങ്കെടുത്തു.