Connect with us

Kasargod

കാസരക്കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: സമഗ്ര വികസനത്തിനും ശുചിത്വത്തിനും മുന്‍തൂക്കം

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പരിധിയില്‍ സമഗ്രവികസനത്തിനും ശുചിത്വവും ഉറപ്പുവരുത്തുന്നതിന് ലക്ഷ്യംവെച്ച് ബ്ലോക്ക് പഞ്ചായത്ത് 201314 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.
22,89,40,000 കോടി വരവും 22,76,60,000 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 12,80,000 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ ചെയര്‍മാനുമായ മൂസാബി ചെര്‍ക്കളം അവതരിപ്പിച്ചത്.
ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ബ്ലോക്ക് പരിധിയില്‍ ഭവനരഹിതരായവര്‍ക്ക് പാര്‍പ്പിടം നല്‍കുന്നതിനായി ഫണ്ടില്‍നിന്ന് നല്ലൊരു തുക മാറ്റി വെച്ചിട്ടുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും ഉറവിട മാലിന്യ സംസ്‌കരണം പദ്ധതി നടപ്പിലാക്കുന്നതിന് നിര്‍മല്‍ പുരസ്‌കാരം, ടി എസ് സി ഫണ്ട് ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. ബ്ലോക്ക് പഞ്ചായത്ത്, സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളുടെ ഫണ്ടുകള്‍ സംയോജിപ്പിച്ച് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ സാമ്പത്തികവും സാമൂഹികവുമായ ഉയര്‍ച്ചയാണ് ബജറ്റില്‍ ലക്ഷ്യമിടുന്നത്.
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍സാധ്യത കണ്ടെത്തുന്നതിനായി മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, വിവിധ കാര്‍ഷിക വ്യാവസായിക ഏജന്‍സികള്‍ തുടങ്ങിയവയുമായും ബന്ധപ്പെട്ട് പദ്ധതി ആവിഷ്‌ക്കരിക്കും. തൊഴിലുറപ്പ് പദ്ധതികള്‍ നടപ്പിലാക്കാത്ത വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുവാനും 40 ശതമാനം തുകക്ക് മെറ്റീരയല്‍സ് വാങ്ങാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആസ്തികള്‍ സൃഷ്ടിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.