കാസര്‍കോട് നഗരസഭക്ക് മിച്ച ബജറ്റ്

Posted on: March 28, 2013 6:00 am | Last updated: March 30, 2013 at 7:34 am
SHARE

കാസര്‍കോട്: 27,84,50,773 രൂപ വരവും 26,91,75800 രൂപ ചെലവും പ്രതീക്ഷിക്കുന്ന 201314 വര്‍ഷത്തെ നഗരസഭാ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍ അവതരിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിനോടനുബന്ധിച്ച് ബസുകളും മറ്റു വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനു ബഹുനില പാര്‍ക്കിംഗ് കോംപ്ലക്‌സ് നിര്‍മിക്കാനും നഗരസഭ തീരുമാനിച്ചു.
കുടിവെള്ളത്തിനും അടിസ്ഥാനസൗകര്യത്തിനും സമഗ്ര നഗര വികസനത്തിനും വിദ്യാഭ്യാസത്തിനും മുന്‍തൂക്കം നല്‍കിയിട്ടുള്ളതാണ് ബജറ്റ്. പൊതുമരാമത്ത്ത വകുപ്പിന്റെ വണ്‍ ടൈം റോഡ് മെയിന്റനന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ പ്രധാന റോഡുകളും മെക്കാഡാം ടാറിങ്ങും കോണ്‍ക്രീറ്റും നടത്തും.
നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് പുതിയ പ്രാദേശിക ജലസ്രോതസ്സുകള്‍ കണ്ടെത്തും. റോഡുകളും നടപ്പാതകളും നവീകരിക്കുന്നതിനും പുനരുദ്ധീകരിക്കുന്നതിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും മൂന്നു കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ടാക്‌സിഓട്ടോ സ്റ്റാന്റുകള്‍ മാറ്റി സ്ഥാപിക്കും. ബീച്ച് റോഡ് വികസിപ്പിക്കും. ബി സി റോഡ് ജംഗ്ഷന്‍, അണങ്കൂര്‍ ജംഗ്ഷന്‍, ചന്ദ്രഗിരി റോഡ് ജംഗ്ഷന്‍, കറന്തക്കാട് സര്‍ക്കിള്‍, തളങ്കര ദീനാര്‍ നഗര്‍ എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും നഗരത്തിലെ മറ്റു റോഡുകളില്‍ 100 സോഡിയം വേപ്പര്‍ ലാമ്പുകളും സ്ഥാപിക്കും. ഇതിനായി എം എല്‍ എ ഫണ്ടില്‍നിന്നും 21 ലക്ഷം രൂപ അനുവദിച്ചു. പ്രധാനപ്പെട്ട ഓവുചാലുകള്‍ നവീകരിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെച്ചു. എല്ലാതരം പ്ലാസ്റ്റിക്കുകളും ഘട്ടംഘട്ടമായി നിരോധിക്കും.
സന്ധ്യാരാഗം ഓഡിറ്റോറിയം സജീവമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ദിവസങ്ങളില്‍ വൈകുന്നേരം 5 മുതല്‍ രാത്രി 9 മണി വരെ സന്തോഷ സന്ധ്യ എന്ന പേരില്‍ ഭക്ഷണകൗതുക വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും കലാമേളയും നടത്തും. നഗരത്തിലെ നടപ്പാതകള്‍ നവീകരിക്കും. ഇന്റര്‍ലോക് സ്ഥാപിക്കും. മത്സ്യമാര്‍ക്കറ്റ് നവീകരണം, പട്ടികജാതി കുടുംബങ്ങള്‍ക്കും, മാതൃകാ ഫഌറ്റ് പണിയും. കൃഷി വ്യവസായിക മേഖലകളുടെ പുരോഗതിക്കും വിവിധ പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിട്ടിച്ചുണ്ട്.
മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു.