വിസ്മയിപ്പിക്കാന്‍, 26 കി.മീ മൈലേജുമായി ഹോണ്ട അമെയ്‌സ്

Posted on: March 27, 2013 9:20 pm | Last updated: March 29, 2013 at 9:47 am
SHARE

honda-amaze-27032013-main_560x420ന്യൂഡല്‍ഹി: കരുത്തുറ്റ മൈലേജുമായി ജപ്പാനീസ് കമ്പനിയായ ഹോണ്ടയില്‍ നിന്ന് ഒരു പുത്തന്‍ സെഡാന്‍. i-DTEC സാങ്കേതിക വിദ്യയോടുകൂടിയ എന്‍ജിനുമായി ഹോണ്ട അമെയ്‌സ് ( HONDA AMAZE) ആണ് ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഒരുങ്ങുന്നത്. 26 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുുന്നത്. ഇത് സത്യമെങ്കില്‍ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഡിസല്‍ കാറാകും അമെയ്‌സ്. നിലവില്‍ 25.4 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ടാറ്റയുടെ ഇന്‍ഡിഗോ ഇ സി എസ് ആണ് സെഡാന്‍ ക്ലാസിലെ ഏറ്റവും ഇന്ധന ക്ഷമയുള്ള കാര്‍. അടുത്ത മാസം 11നാണ് അമെയ്‌സ് പുറത്തിറങ്ങുക.

honda-amaze-i-dtec-diesel-engine-main_560x420

മൈലേജില്‍ മാത്രമല്ല, വിലയുടെ കാര്യത്തിലും അമെയ്‌സ് നമ്മെ ശരിക്കും വിസ്മയിപ്പിക്കും. ആറ് ലക്ഷം മുതല്‍ 8.5 അഞ്ച് ലക്ഷം രൂപ വരെയായിരിക്കും അമെയ്‌സിന്റെ വില. മാരുതി സ്വിഫ്റ്റ് ഡിസയറിന്റെ അതേ വില നിലവാരത്തില്‍ അതിനേക്കാള്‍ മൈലേജുമായി ഹോണ്ട എത്തുമ്പോള്‍ ആവശ്യക്കാര്‍ ഏറുമെന്ന് ഉറപ്പ്.
1500 സി സി എന്‍ജിന്‍, 100 പി എസ്/300 എന്‍ എം ടോര്‍ക്ക് തുടങ്ങിയവയാണ് അമെയ്‌സിന്റെ മറ്റു പ്രത്യേകതകള്‍. സമ്പൂര്‍ണമായും അലൂമിനിയത്തില്‍ നിര്‍മിച്ച ആദ്യ ഡീസല്‍ എന്‍ജിന്‍ എന്ന ഖ്യാതിയും അമെയ്‌സിന് ലഭിക്കുമെന്ന് ഹോണ്ട കാര്‍ ഇന്ത്യ സിനിയര്‍ വൈസ്പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെന്‍ പറഞ്ഞു.