നടന്നു നേടാം, ആരോഗ്യം

Posted on: March 27, 2013 8:33 pm | Last updated: March 27, 2013 at 8:50 pm
SHARE

walkingലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്ന വ്യായാമമാണ് നടത്തം. ഏറ്റവും എളുപ്പമുള്ള വ്യായാമവും അതു തന്നെ. ആരോഗ്യമുള്ള ഒരു ഹൃദയത്തിലേക്ക് നടന്നടുക്കുക കൂടിയാണ് നടക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്നത്. നടത്തം കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്.

  • പ്രമേഹത്തിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും സാധ്യത കുറക്കുന്നു
  • കാന്‍സറിന്റെ സാധ്യതയും അപകട സാധ്യതയും കുറക്കുന്നു
  • മനസ്സിനും ആത്മാവിനും ഉന്‍മേഷം നല്‍കുന്നു
  • അധികഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
  • തലച്ചോറിന്റെ ശേഷി വര്‍ധിപ്പിക്കുന്നു

അതേസമയം നടത്തം കൊണ്ട് ചിലര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുമുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ തീര്‍ച്ചയായും ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.