കാസര്‍കോട് സ്വദേശി മസ്‌കത്തില്‍ നിര്യാതനായി

Posted on: March 27, 2013 8:18 pm | Last updated: March 27, 2013 at 8:18 pm
SHARE

മസ്‌കത്ത്: കാസര്‍കോട് സ്വദേശി മസ്‌കത്തില്‍ നിര്യാതനായി. ഷിറിയ കുന്നിലെ ഒളയം സ്വദേശി പരേതനായ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് (53) ആണ് മരിച്ചത്. 30 വര്‍ഷമായി ഒമാനിലുള്ള മുഇദ്ദേഹം ഗാലയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. രണ്ടാഴ്ച മുമ്പാണ് നാട്ടില്‍നിന്നും മടങ്ങിവന്നത്. ഭാര്യ: ഖദീജ. മക്കള്‍: സമീര്‍, ശിഹാബ്, സര്‍ഫുദ്ദീന്‍, റുഖ്‌സാന, സിദ്ദീഖ്, ഫാറൂഖ്, റൗസിയ. സഹോദരങ്ങള്‍: യൂസഫ്, ഹമീദ്, ബീഫാത്തിമ.