Connect with us

National

സദാനന്ദ ഗൗഡക്കെതിരായ ആരോപണം:കര്‍ണാടക എക്‌സൈസ് മന്ത്രിയെ പുറത്താക്കി

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ എക്‌സൈസ ്മന്ത്രി എം പി രേണുകാചാര്യയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന് ഭരണ കക്ഷിയായ ബി ജെ പി യില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതിനെ തുടര്‍ന്നാണ് നടപടി.
മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുടെ നിര്‍ദേശം ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് അംഗീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ദാവന്‍ഗെരെ ജില്ലയിലെ ഹൊന്നാലി മണ്ഡലത്തിന്റെ പ്രതിനിധിയാണ് രേണുകാചാര്യ. മുന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ തന്നില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അഴിമതിക്കാരനാണെന്നും രേണുകാചാര്യ വെളിപ്പെടുത്തിയത് ബി ജെ പി നേതൃത്വത്തെ നടുക്കിയിരുന്നു. ഇതാണ് അച്ചടക്ക നടപടിക്ക് കാരണമെന്നാണ് കരുതുന്നത്.
ബി ജെ പി വിട്ട മുന്‍ മുഖ്യമന്ത്രിയും കര്‍ണാടക ജനതാ പാര്‍ട്ടി (കെ ജെ പി) നേതാവുമായ ബി എസ് യഡിയൂരപ്പയുടെ അടുത്ത അനുയായിയായ രേണുകാചാര്യ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് കെ ജെ പിയില്‍ ചേരുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
2012 മാര്‍ച്ചിലെ ഉഡുപ്പി- ചിക്കമഗളൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിഞ്ഞെടുപ്പ് വേളയിലാണ് സദാനന്ദ ഗൗഡ തന്നില്‍ നിന്നും വന്‍തുക വാങ്ങിയതെന്നാണ് ഒരു പ്രാദേശിക ചാനലിനോട് രേണുകാചാര്യ വെളിപ്പെടുത്തിയത്. പ്രസ്തുത തിരഞ്ഞെടുപ്പില്‍ ബി ജെ പി, എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു. 2011ല്‍ ബി ജെ പിയുടെ കര്‍ണാടകയിലെ രണ്ടാമത് മുഖ്യമന്ത്രിയാകാന്‍ സദാനന്ദ ഗൗഡ, എം പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തുക വെളിപ്പെടുത്തിയില്ലെങ്കിലും ഇതിന് രേഖാമൂലമുള്ള തെളിവുണ്ടെന്ന് രേണുകാചാര്യ അവകാശപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് ഏഴിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ രേണുകാചാര്യയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്കാര്‍ക്കും ബി ജെ പി സ്ഥാനാര്‍ഥിത്വം നല്‍കിയിരുന്നില്ല. എങ്കിലും തിരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച പ്രകടനം നടത്തി. ഇക്കാരണം കൊണ്ടുതന്നെ മെയ് അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വം നല്‍കില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഈ ആഴ്ച അവസാനം താന്‍ കെ ജെ പിയില്‍ ചേരുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ജെ പി സ്ഥാനാര്‍ഥിയായി തന്റെ മണ്ഡലമായ ഹൊന്നാലിയില്‍ നിന്ന് മത്സരിക്കുമെന്നും രേണുകാചാര്യ പറഞ്ഞി

Latest