തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് മുഷറഫ്

Posted on: March 27, 2013 5:51 pm | Last updated: March 27, 2013 at 7:01 pm
SHARE

കറാച്ചി: മെയ് 11ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പാക്കിസ്ഥാന്‍ മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. കറാച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഷറഫ് ഇക്കാര്യം വ്യക്തമാക്കിത്. തനിക്ക് ആരേയും ഭയമില്ലെന്നും,താന്‍ തിരിച്ചെത്തിയത് പാക്കിസ്ഥാനെ ശുദ്ധീകരിക്കാനാണെന്നും മുഷറഫ് പറഞ്ഞു. ബേനസീര്‍ ഭൂട്ടോയുടെ മരണത്തില്‍ തനിക്ക്  പങ്കില്ലെന്നും മുഷറഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഈ മാസം 24നാണ് മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. താലിബാന്റെ വധ ഭീഷണി നിലനില്‍ക്കെയാണ് മുഷറഫ് പാക്കിസ്ഥാനിലെത്തിയത്. നാല് വര്‍ഷത്തെ പ്രവാസം മതിയാക്കി തിരിച്ചെത്തിയ നേതാവിനെ സ്വീകരിക്കാന്‍ ആയിരങ്ങളായിരുന്നു വിമാനത്താവളത്തില്‍ എത്തിയിരുന്നത്.