Connect with us

Gulf

അറബ് ഉച്ചകോടി സമാപിച്ചു

Published

|

Last Updated

ദോഹ: അറബ് ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന ആഹ്വാനത്തോടെ 24ാംമത് ഉച്ചകോടി ദോഹയില്‍ സമാപിച്ചു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഷറേട്ടന്‍ ഹോട്ടലില്‍ നടന്ന സമ്മേളനം ഖത്തര്‍ അമീര്‍ ശൈഖ് അഹമ്മദ് ബിന്‍ ഖലീഫ അര്‍ഥാനി ഉദ്ഘാടനം ചെയ്തു. അറബ് രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് അമീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഫലസ്തീന്‍ ജനതയുടെ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കണമെങ്കില്‍ സ്വതന്ത്ര ഫലസ്തീന്‍ എന്ന രാജ്യം ആദ്യം പ്രഖ്യാപിക്കണം. എന്നാല്‍ പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഖുദ്‌സ് സംരക്ഷണത്തിന് 25കോടി ഡോളര്‍ അമീര്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.