ഡല്‍ഹി വെടിവെപ്പ്: പ്രതി ആത്മഹത്യ ചെയ്തു

Posted on: March 27, 2013 1:23 pm | Last updated: March 27, 2013 at 1:31 pm
SHARE

shooting

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കട്കട്ദുമയില്‍ ഭാര്യയെ വെടിവെച്ച് കൊന്നയാല്‍ ആത്മഹത്യ ചെയ്തു. വെടിയേറ്റ് മരിച്ച ദീപ്തിയുടെ ഭര്‍ത്താവ് പവന്‍കുമാറാണ് ആത്മഹത്യ ചെയ്തത് .കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനില്‍ വെച്ചായിരുന്നു ഭാര്യയെ വെടിവെച്ച് കൊന്നത്. സംഭവത്തില്‍ യുവതിയുടെ പിതാവിന് പരിക്കേറ്റിരുന്നു. സ്റ്റേഷനിലെ എസ്‌കലേറ്ററിലേക്ക് കയറുന്നതിനിടെയാണ് ദീപ്തി എന്ന യുവതി വെടിയേറ്റ് മരിച്ചത്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പവന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.