സ്വര്‍ണ വായ്പ തട്ടിപ്പ്: നാലു പേര്‍ കൂടി സസ്‌പെന്‍ഷന്‍

Posted on: March 27, 2013 12:15 pm | Last updated: April 1, 2013 at 8:05 am
SHARE

gold 2മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബേങ്ക് സ്വര്‍ണ വായ്പ തട്ടിപ്പ് നാലു പേര്‍ കൂടി സസ്‌പെന്‍ഷന്‍.
കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബേങ്കില്‍ 2013 ജനുവരി മുതല്‍ 2013 മാര്‍ച്ച് 14വരെ നടന്ന സ്വര്‍ണ വായ്പ തട്ടിപ്പില്‍ ബേങ്ക് മാനേജര്‍മാരായ മുത്തുകൃഷ്ണന്‍, സതീശന്‍, ക്യാഷ്യര്‍മാരായ ഗോപന്‍, രാമചന്ദ്രന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ര് ചെയ്തതായി ബേങ്ക് ഭരണ സമിതി നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബേങ്കിന്റെ പയ്യനെടം, ചങ്ങലീരി ബ്രാഞ്ചുകളില്‍ സ്വര്‍ണ വായ്പ പരിശോധന നടത്തുന്നുണ്ടെന്നും, സൊസൈറ്റി ആക്ട് പ്രകാരം അന്വേഷണം നടത്തനായി അബ്ദുല്‍സത്താറിനെ നിയമിച്ചതായി അറിയിച്ചു. നിലവില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിച്ചിരുന്ന ബേങ്ക് ജീവനക്കാരുടെ കുറവ് കാരണം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ ആക്കാന്‍ ജോയിന്റെ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയതായും പറഞ്ഞു.
സ്വര്‍ണ വായ്പ തട്ടിപ്പ് നടത്തിയ കാലയളവിലെ ജോയിന്റെ കസ്‌റ്റോഡിയന്മാരായത് കൊണ്ടാണി നിലവില്‍ നാല് പേരെ കൂടി സസ്‌പെന്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ ആറ് സ്ഥിരം ജീവനക്കാരെയും നാല് മറ്റ് ജീവനക്കാരെയും ഉള്‍പ്പെടെ 10 പേര്‍ സസ്‌പെന്‍ഷനിലാണ്. 78 ലക്ഷം രൂപയിലധികം സംഖ്യയുടെ തട്ടിപ്പ് ബേങ്കില്‍ നടത്തുന്നത് വാര്‍ഷിക കണക്കെടുപ്പ് വേളയില്‍ കണ്ടെത്തിയിട്ടും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ മാസം 18ന് മാത്രമാണ് ബേങ്ക് പ്രസിഡന്റ് അറിഞ്ഞതെന്ന് ചോദ്യത്തിന് മറുപടിയായി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈ കേസില്‍ മൂന്നു പേര്‍ റിമാന്റിലാണ്. പത്രസമ്മേളനത്തില്‍ ബേങ്ക് ഭരണസമിതി പ്രസിഡന്റ് എ പി ബാലകൃഷ്ണന്‍, ഡയറക്ടര്‍മാരായ വി പാലന്‍, എന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.