ടി പി വധക്കേസ്: പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

Posted on: March 27, 2013 11:45 am | Last updated: March 27, 2013 at 11:45 am
SHARE

tp slugകോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. 35ാം സാക്ഷിയായ ഓര്‍ക്കാട്ടേരിയിലെ ടാക്‌സി ഡ്രൈവര്‍ രാധാകൃഷ്ണനാണ് പ്രതികളായ കിര്‍മാണി മനോജ്, ഷാഫി എന്നിവരെ തിരിച്ചറിഞ്ഞത്. ഇരുവരെയും ടി പി കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഓര്‍ക്കാട്ടേരിയില്‍ കണ്ടിരുന്നുവെന്നാണ് സാക്ഷി മൊഴി.
ടി പിയെ കൊല്ലാന്‍ ഉപയോഗിച്ച വടിവാളുകളും അവ ചൊക്ലി സി എം സി ആശുപത്രിക്ക് സമീപത്തെ വാസുദേവ സര്‍വീസ് സ്റ്റേഷന് പിറകിലെ കിണറ്റില്‍ തള്ളിയ 31ാം പ്രതി ലംബു പ്രദീപനെയും ഇന്നലെ വിസ്തരിച്ച സാക്ഷി തിരിച്ചറിഞ്ഞിരുന്നു.