കര്‍ണാടകയില്‍ നാല് മന്ത്രിമാര്‍ കൂടി ബി ജെ പി വിടുന്നു

Posted on: March 27, 2013 11:21 am | Last updated: March 27, 2013 at 5:01 pm
SHARE

niraniബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ മന്ത്രിമാരും എം എല്‍ എമാരും ബി ജെ പി വിടുമെന്ന് സൂചന. മന്ത്രിമാരായ എം പി രേണുകാചാര്യ, മുരുഗേഷ് നിറാനി, വി സോമണ്ണ, ഉമേഷ് വി കട്ടി എന്നിവരാണ് ബി ജെ പി വിട്ട് യഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടക ജനതാ പാര്‍ട്ടിയിലേക്ക് മാറുന്നത്. സിറ്റിംഗ് എം എല്‍ എമാരെ ഉള്‍പ്പെടുത്തി ബി ജെ പി ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക തയ്യാറാക്കുന്നതിനിടെയാണ് മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിടുമെന്ന സൂചന പുറത്തുവന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാരണത്താലാണ് കൂടുതല്‍ മന്ത്രിമാര്‍ പാര്‍ട്ടി വിടുന്നതെന്നാണ് റിപ്പോര്‍ട്ട്.