തായ്‌വാനില്‍ ശക്തമായ ഭൂചലനം

Posted on: March 27, 2013 10:58 am | Last updated: March 28, 2013 at 2:04 pm
SHARE

taiwanതായ്‌പേയ്: തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. സുരക്ഷാ പരിശോധനകളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

1999 സെപ്തംബറില്‍ തായ്‌വാനിലുണ്ടായ ഭൂചലനത്തില്‍ 2,400ലധികം പേരാണ് മരിച്ചത്. അമ്പതിനായിരത്തോളം കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു.