പോലീസ് മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍

Posted on: March 27, 2013 9:22 am | Last updated: March 27, 2013 at 9:22 am
SHARE

മഞ്ചേരി: മലപ്പുറത്ത് പോലീസ് മര്‍ദനമേറ്റ ബസ് ജീവനക്കാരനായ യുവാവിനെ പരിക്കുകളോടെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍-വണ്ടൂര്‍ റൂട്ടിലോടുന്ന വായുജിത്ത് ബസ്സിലെ ക്ലീനര്‍ ക്ലാരിമൂച്ചി പഞ്ചിളി അഫ്‌സല്‍ (19)നെയാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 9മണിയോടെ തിരൂരില്‍ നിന്ന് വരികയായിരുന്ന ബസ് മലപ്പുറം സ്റ്റാന്‍ഡില്‍ കയറി കുന്നുമമലേക്ക് പോകുന്ന വഴി പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.
ടിക്കറ്റ് ബോര്‍ഡ് ഇല്ലാത്തതിനാല്‍ 500 രൂപ പിഴയടപ്പിച്ച് യുവാവിനോട് സ്റ്റേഷനിലേക്ക് വരാനാവശ്യപ്പെടുകയും സ്റ്റേഷനില്‍വെച്ച് മഫ്ത്തിയിലുള്ള പൊലീസ് അസഭ്യം പറയുകയും തല ചുമരിടിച്ച് പരുക്കേല്‍ക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തളര്‍ന്നു വീണ യുവാവിനെ മറ്റു ജീവനക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.