Connect with us

Malappuram

കിണറുകള്‍ വറ്റി വരണ്ടു; അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കിണര്‍ ജോലിക്ക്

Published

|

Last Updated

വേങ്ങര: വേനല്‍ കഠിനമായതോടെ ഗ്രാമങ്ങങ്ങളില്‍ കിണറുകള്‍ വറ്റി വരണ്ടു. അവസ്ഥ മുതലെടുത്ത് കൂട്ടത്തോടെ അന്യ സംസ്ഥാന ജോലിക്കാര്‍ കിണര്‍ ജോലിയിലേക്ക് തിരിഞ്ഞു.
കിണര്‍ ആഴം കൂട്ടല്‍, മാലിന്യങ്ങള്‍ കോരിയെടുക്കല്‍ തുടങ്ങിയ ജോലികള്‍ക്കാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ നാടന്‍ തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാത്തതും വന്‍ പണിക്കൂലിയുമാണ് ഇത്തരം ജോലിക്ക് ഇവരെ പ്രേരിപ്പിക്കുന്നത്. ബംഗാള്‍, ഒറീസ, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂട്ടത്തോടെ കിണര്‍ ജോലിക്ക് ഇറങ്ങിയിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെ മാത്രമാണ് ഇത്തരം ജോലികള്‍ ചെയ്യുന്നത്. ഇതിനാവട്ടെ ആളൊന്നിന് അഞ്ഞൂറ് മുതല്‍ എണ്ണൂറ് രൂപ വരെയാണ് കൂലിയായി വാങ്ങുന്നത്.