ഹാന്‍സും പാന്‍പരാഗും പിടികൂടി; കടയുടമ അറസ്റ്റില്‍

Posted on: March 27, 2013 9:05 am | Last updated: March 27, 2013 at 9:05 am
SHARE

കുറ്റിപ്പുറം: സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ സൂക്ഷിച്ച ഹാന്‍സും പാന്‍പരാഗും പിടികൂടി.
വളാഞ്ചേരി സി ഐ എ എം സിദ്ധീഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ടെലഫോണ്‍ എക്‌സഞ്ചേജിന്റെ സമീപത്തെ എംഎം സ്റ്റോറില്‍ നിന്ന് ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയത്.
ചൊവ്വാഴ്ച്ച വൈകീട്ട് 5 മണിക്ക് നടത്തിയ പരിശോധനയില്‍ ഒരു ചാക്കോളം ഹാന്‍സ് ,പാന്‍പരാഗ് എന്നിവ പിടികൂടി. കടയുടമ പള്ളിപ്പുറം പരുതൂര്‍ ഈരത്തൊടി ജലിലിനെ എസ് ഐ രാജ്‌മോഹന്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.