കഞ്ചാവ് കേസ്: യുവാവിന് കഠിന തടവും പിഴയും

Posted on: March 27, 2013 8:57 am | Last updated: March 27, 2013 at 8:57 am
SHARE

വടകര: കഞ്ചാവ് കൈവശം വെച്ച കേസില്‍ യുവാവിന് കഠിന ത ടവും പിഴയും ശിക്ഷ.
കോഴിക്കോട് മുഖതാര്‍ കല്ലായി അറക്കല്‍ പറമ്പില്‍ മുജീബ് (40)നെയാണ് വടകര എന്‍ ഡി പി എസ് ജഡ്ജി സി കെ സോമരാജന്‍ ശിക്ഷിച്ചത്. ആറ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2010 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി മേലകത്തെ സ്വകാര്യ വ്യക്തിയുടെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ഒരു കിലോ 220 ഗ്രാം കഞ്ചാവുമായി മഞ്ചേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.