Connect with us

Kozhikode

നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു

Published

|

Last Updated

കോഴിക്കോട്: നഗരത്തിലെ എല്ലാ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും ഏപ്രില്‍ 25ന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പോലീസ് ക്ലബില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ എ ഡി ജി പി. എന്‍ ശങ്കര്‍റെഡ്ഡി വിതരണോദ്ഘാടനം നടത്തും. ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന സിറ്റി ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കെല്ലാം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നകാര്യം ആലോചിക്കും. നിലവില്‍ തൊഴിലാളി സംഘടനകളില്‍ അംഗങ്ങളല്ലാത്തവര്‍ക്കും മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഐ ഡി കാര്‍ഡ് നല്‍കും.
പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഏര്‍പ്പെടുത്താന്‍ മേയര്‍ അധ്യക്ഷയായ കമ്മിറ്റിയോട് ശിപാര്‍ശ ചെയ്യും. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജി സ്പര്‍ജന്‍കുമാര്‍, ട്രാഫിക് അസി. കമ്മീഷണര്‍ സി ദേവസ്യ, ആര്‍ ടി ഒ രാജീവ് പുത്തലത്ത്, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.

Latest