മിന്നല്‍ പണിമുടക്ക് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി

Posted on: March 27, 2013 8:40 am | Last updated: March 30, 2013 at 7:36 am
SHARE

bus strikeകോഴിക്കോട്: മിന്നല്‍ പണിമുടക്ക് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. ഇത്തരം ബസുകളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകള്‍ ആര്‍ ടി എ സെക്രട്ടറിയെ അറിയിക്കും. തുടര്‍ന്നുവരുന്ന ആര്‍ ടി എ യോഗത്തില്‍ നടപടിയെടുക്കും.
സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ നിര്‍ബന്ധമായും നെയിം പ്ലേറ്റ് ധരിക്കണം. രാത്രിയില്‍ ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആര്‍ ടി എ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, റൂറല്‍ എസ് പി. ടി കെ രാജ്‌മോഹന്‍, ആര്‍ ടി ഒമാരായ രാജീവ് പുത്തലത്ത്, നാരായണന്‍ പോറ്റി സംസാരിച്ചു.