ഇരട്ട അധികാരകേന്ദ്രം പരാജയം: ദ്വിഗ്‌വിജയ് സിംഗ്

Posted on: March 27, 2013 8:27 am | Last updated: March 27, 2013 at 8:30 am
SHARE

Digvijaya Singh

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ രണ്ട് അധികാര കേന്ദ്രങ്ങള്‍ എന്ന നയം പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ്. പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുകയെന്ന നയം രാഹുല്‍ ഗാന്ധി തുടരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് അധികാര കേന്ദ്രങ്ങള്‍ എന്ന നയം വിജയിച്ചിട്ടില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. ആരാണോ പ്രധാനമന്ത്രി അവരാകണം പാര്‍ട്ടിയിലും അധികാരകേന്ദ്രമെന്ന് ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞു. രണ്ട് യു പി എ സര്‍ക്കാറിന്റെ നടപടിക്രമങ്ങളിലും സോണിയ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.