Connect with us

Ongoing News

ഐപിഎല്‍: ചെന്നൈയിലെ മല്‍സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ ഉള്‍പ്പെടുത്തില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ചെന്നൈയില്‍ നടക്കുന്ന മല്‍സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ പങ്കെടുപ്പിക്കേണ്ടെന്ന് ഐ.പി.എല്‍ ചെയര്‍മാനും കേന്ദ്രമന്ത്രിയുമായ രാജീവ് ശുക്ല. സുരക്ഷാ കാരണങ്ങളാലാണ് താരങ്ങളെ പങ്കെടുപ്പിക്കാത്തതെന്ന് രാജീവ് ശുക്ല പറഞ്ഞു. ചെന്നൈയിലെ മല്‍സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംങിന് കത്തയച്ചിരുന്നു. അതേസമയം ഐപിഎല്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം മുത്തയ്യ മുരളീധരന്‍ പറഞ്ഞു.

Latest