കാഫ്‌കോ ഫ്ളവര്‍ഷോ: ഉദ്ഘാടനം മാര്‍ച്ച് 29ന്

Posted on: March 26, 2013 4:45 pm | Last updated: March 26, 2013 at 7:34 pm
SHARE

ദോഹ: കാഫ്‌കോ ഫ്ളവര്‍ഷോ ആന്റ് വെജിറ്റബിള്‍ ഷോ മാര്‍ച്ച് 29ന് ഖത്തര്‍ വ്യവസായ മന്ത്രി ഡോ: മുഹമ്മദ് ബിന്‍ സാലഹ് അല്‍സാദ ഉല്‍ഘാടനം ചെയ്യും. പ്രകൃതിയുടെ അമൂല്യമായ വിവിധയിനം പുഷ്പങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മേളയുടെ പ്രധാന ആകര്‍ഷണീയത. വര്‍ഷംതോറും നടത്തിവരാറുള്ള മേളയില്‍ വിദേശികളും സ്വദേശികളുമായി ഒട്ടേറെപേര്‍ സംബന്ധിക്കാറുണ്ട്. അഞ്ച് വ്യത്യസ്ത ഇനങ്ങളിലായി നടത്തുന്ന പ്രദര്‍ശന മേളയില്‍ വിവിധ മല്‍സരങ്ങള്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.