ഇടുക്കി വാഹനാപകടം: ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Posted on: March 26, 2013 3:35 pm | Last updated: March 26, 2013 at 3:36 pm
SHARE

386053-accdent-spot mതൊടുപുഴ: ഇടുക്കി രാജാക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ ഷഫീഖിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. അപകട സമയത്ത് ഷഫീഖിന്റെ സഹായി രാജ്കുമാറാണ് വാഹനം ഓടിച്ചത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം. അപകടസാധ്യതയുള്ള മേഖലയായിട്ടും ബസ് സഹായിക്ക് കൈമാറിയത് അപകടത്തിനിടയാക്കിയെന്നാണ് ആരോപണം.