Connect with us

Sports

ഐ.പി.എല്‍: ശ്രീലങ്കന്‍ താരങ്ങളുടെ കാര്യം സംശയത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഐ.പി.എല്‍ ആറാം എഡിഷനില്‍ ശ്രീലങ്കന്‍ താരങ്ങള്‍ മല്‍സരിക്കുന്ന കാര്യം സംശയത്തില്‍. ശ്രീലങ്കന്‍ താരങ്ങള്‍ ചെന്നൈയില്‍ കളിക്കേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംങിന് കത്ത് അയച്ച സാഹചര്യത്തിലാണ് ശ്രീലങ്കന്‍ കളിക്കാരുടെ സാന്നിദ്ധ്യം സംശയത്തിലായത്. ബിസിസിഐയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും.ഏപ്രില്‍ മൂന്നിന് മല്‍സരങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ വേദിമാറ്റുന്നതും ബിസിസിഐക്ക് ഏറെ തലവേദനയാകും. പത്ത് മല്‍സരങ്ങളാണ് ചെന്നൈയില്‍ നടക്കുന്നത്. 13 ശ്രീലങ്കന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്.

Latest