സയ്യിദ് മുഷതാഖ് അലി ട്രോഫി: കേരളത്തിന് അട്ടിമറി വിജയം

Posted on: March 26, 2013 1:44 pm | Last updated: March 26, 2013 at 1:44 pm
SHARE

llllഇന്‍ഡോര്‍: ട്വന്റി 20 ടൂര്‍ണമെന്റില്‍ ചരിത്രം രചിച്ച് കേരളം വിജയ യാത്ര തുടരുന്നു. സൂപ്പര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ ശക്തരായ ഡല്‍ഹിയെയാണ് കേരളം ആറു വിക്കറ്റിന് തോല്‍പ്പിച്ചത്. രോഹന്‍ പ്രേമിന്റെയും (92) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (48) ഉജ്ജ്വപ്രകടനമാണ് കേരളത്തിന്റെ വിജയത്തിന് സഹായകമായിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി നേടിയ 195 റണ്‍സാണ് വെറും 18 ഓവറില്‍ കേരളം മറികടന്നത്.