Connect with us

National

ബി എസ് പി നേതാവ് വെടിയേറ്റ് മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബി എസ് പി നേതാവ് ഡല്‍ഹിയില്‍ ഫാം ഹൗസില്‍ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെയാണ് ബി എസ് പി നേതാവായ ദീപക് ഭരദ്വാജ് വെടിയേറ്റ് മരിച്ചത്. രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി ടിക്കറ്റില്‍ മത്സരിച്ചയാളാണ് ഭരദ്വാജ്. അന്ന് ഏറ്റവും ധനികനായ സ്ഥാനാര്‍ഥിയായിരുന്നു ഭരദ്വാജ്. ദക്ഷിണ ഡല്‍ഹിയിലെ ഫാം ഹൗസില്‍ വെച്ച് രാവിലെ ഒമ്പത് മണിയോടെയാണ് വെടിയേറ്റത്. പരുക്കേറ്റ സഹായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.