Connect with us

Palakkad

കുമരംപുത്തൂര്‍ സ്വര്‍ണപ്പണ്ട പണയ തട്ടിപ്പ് കേസ്: മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു

Published

|

Last Updated

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബേങ്കിലെ സ്വര്‍ണപ്പണ്ട പണയ തട്ടിപ്പു കേസിലെ മുഖ്യപ്രതിയെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റു ചെയ്തു.
പയ്യനെടം കുണ്ടുള്ളി വീട്ടില്‍ പ്രദീപിനെയാണ് ഷൊര്‍ണൂര്‍ ഡി വൈ എസ് പി കെ എം ആന്റണിയുടെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് സി ഐ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റിലായി. ബേങ്കിലെ സീനിയര്‍ ക്ലാര്‍ക്ക് ബാലചന്ദ്രന്‍, ഡെയ്‌ലി കലക്ഷന്‍ ഏജന്റ് അജിത്കുമാര്‍ എന്നിവര്‍ റിമാന്റിലാണ്. പ്രദീപ് ഒളിവിലായിരുന്നു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് അറിയിച്ചു. ബേങ്കിലെ അപ്രൈസര്‍ കം ക്ലാര്‍ക്കായിരുന്ന പ്രദീപ്. കയ്യിലുണ്ടായിരുന്ന 500 ഗ്രാമോളം സ്വര്‍ണാഭരണം പലരുടെയും പേരുകളില്‍ മാറിമാറി വെച്ചതായി രേഖകളുണ്ടാക്കിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.
പ്രദീപ് സ്വന്തം നിലയില്‍ ഇങ്ങനെ 57,04,300 രൂപ തട്ടിയെടുത്തതായി ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു.
ബേങ്കില്‍ നിന്ന് 78,16,800 രൂപ തട്ടിയെടുത്തതായാണ് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ബേങ്കിലെ ലോക്കറിന്റെ കസ്‌റ്റോഡിയന്മാര്‍ ബാലചന്ദ്രന്‍, പ്രദീപ് എന്നിവരായതാണ് തട്ടി വ്യാപ്തി കൂടാന്‍ കാരണം.
തട്ടിയെടുത്ത പണം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കച്ചതായാണ് അന്വേഷണ വിവരം. പ്രദീപിനെ ചോദ്യം ചെയ്ത അടിസ്ഥാനത്തില്‍ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്. സി ഐയെ കൂടാതെ ജി എസ് ഐ ഡോളി, എസ് ഐ പി എം ബെന്നി, സി പി എമാരായ ശാഫി, ഹരിപ്രസാദ്, കനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.