Connect with us

Ongoing News

ബജറ്റില്‍ കുടിവെള്ള വിതരണത്തിന് പരിഗണന

Published

|

Last Updated

മഞ്ചേരി: 124.35 കോടി രൂപ വരവും 128.77 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന മഞ്ചേരി നഗരസഭാ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഇ കെ വിശാലാക്ഷി അവതരിപ്പിച്ചു. നഗരസഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കുടിവെള്ള വിതരണത്തിനാണ് കൗണ്‍സിലിന്റെ മൂന്നാമത്തെ ബജറ്റ് ഊന്നല്‍ നല്‍കുന്നത്.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കെ എസ് യു ഡി പി ഫണ്ടടക്കം 54.08 കോടി രൂപയാണ് കുടിവെള്ള വിതരണത്തിനായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. മുന്‍വര്‍ഷത്തെ ബജറ്റില്‍ പരാമര്‍ശിച്ചിരുന്ന കച്ചേരിപ്പടി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ് സ്റ്റാന്റ്, പ്രധാന ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം, ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം, അറവുശാല നവീകരണം, ആട് ഗ്രാമ പദ്ധതി തുടങ്ങിയവ പൂര്‍ത്തിയായതായി ബജറ്റ് പ്രസംഗത്തില്‍ ഇ കെ വിശാലാക്ഷി പറഞ്ഞു.
പാര്‍പ്പിട പദ്ധതിക്ക് 60 ലക്ഷം രൂപ, റോഡ് വികസനത്തിന് 30.37 കോടി രൂപ, ആരോഗ്യ ശുചീകരണത്തിന് 3.42 കോടി രൂപ, വൈദ്യുതി ശ്മശാനത്തിന് 50 ലക്ഷം രൂപ, തെരുവു വിളക്കുകള്‍ക്ക് 89 ലക്ഷം രൂപ, വിദ്യാഭ്യാസ സാംസ്‌ക്കാരിക കലാ കായിക വികസനത്തിന് 2.36 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസികോല്ലാസത്തിനായി പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ വിഹിതവും നഗരസഭാ വിഹിതവും ചേര്‍ത്ത് 11 ലക്ഷം രൂപ ബജറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 1.42 കോടി രൂപയും വൃദ്ധജന പരിപാലനത്തിന് 5 ലക്ഷം രൂപയും വ്യവസായം, കൃഷി, മൃഗ സംരക്ഷണം, തൊഴില്‍ എന്നീ മേഖലകള്‍ക്കായി 1.15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വര്‍ഷാരംഭത്തിലെ മൂന്നിരിപ്പ് 4,65,79,000 രൂപയടക്കം വരവുള്ള ബജറ്റില്‍ 23,50,000 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നു. ബജറ്റ് സമ്മേളനത്തില്‍ ചെയര്‍മാന്‍ എം പി എം ഇസ്ഹാഖ് കുരിക്കള്‍ അധ്യക്ഷത വഹിച്ചു.

---- facebook comment plugin here -----

Latest