Connect with us

Malappuram

രണ്ടാമത് പയ്യനാട് തങ്ങള്‍ ഉറൂസ് സമാപിച്ചു

Published

|

Last Updated

മഞ്ചേരി: പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന പയ്യനാട് സയ്യിദ് മുഹമ്മദ് ഹുസൈന്‍ ഇമ്പിച്ചിക്കോയ ഖാളിമുല്‍ ജലാലുല്‍ ബുഖാരി തങ്ങളുടെ രണ്ടാമത് ഉറൂസ് സമാപിച്ചു. മഖാം സിയാറത്തിന് കരിമ്പന മുഹമ്മദ് മുസ്‌ലിയാരും മൗലിദ് പാരായണത്തിനും പ്രാര്‍ഥനക്കും സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പും നേതൃത്വം നല്‍കി. അനുസ്മരണ സമ്മേളനം സയ്യിദ് ഫള്ല്‍ ജിഫ്‌രി തങ്ങള്‍ കുണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, പ്രൊഫ. കെ എം എ റഹീം, സി എം എസ് ഉസ്ദാത് മണ്ണാര്‍ക്കാട്, ഹുസൈന്‍ സഖാഫി എലമ്പ്ര, ശമീര്‍ പുല്ലൂര്‍, അബ്ദുല്‍അസീസ് ബാഖവി, ഷുക്കൂര്‍ ഹാജി കുണ്ടൂര്‍ പ്രസംഗിച്ചു.
ആത്മീയ സമ്മേളനം സമ സ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കൊടിഞ്ഞി അധ്യക്ഷത വഹിച്ചു.
സയ്യിദ് അബ്ദുല്‍ ഖാദിര്‍ ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കെ ടി ത്വാഹിര്‍ സഖാഫി, അലവി ദാരിമി ചെറുകുളം, സൈതലവി ദാരിമി ആനക്കയം, എം എന്‍ സിദ്ദീഖ്ഹാജി ചെമ്മാട് സംബന്ധിച്ചു.
മുഹമ്മദ് ശരീഫ് നിസാമി സ്വാഗതവും സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ പയ്യനാട് നന്ദിയും പറഞ്ഞു.