പതിമൂന്നുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കരന്‍ അറസ്റ്റില്‍

Posted on: March 26, 2013 12:05 pm | Last updated: March 26, 2013 at 12:05 pm
SHARE

തിരൂരങ്ങാടി: പതിമൂന്നുകാരിയായ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍.
കൊടിഞ്ഞി ഫാറൂഖ് നഗറിലെ പുളിക്കലകത്ത് അബ്ദുര്‍റസാഖി(52)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തിന്റെ മകളെ ഒരുവര്‍ഷത്തോളമായി പീഡിപ്പിച്ചുവെന്നകേസിലാണ് അറസ്റ്റ്. കുട്ടിയുടെ വീടുമായും കുടുംബവുമായും വളരെ അടുപ്പമുള്ള വ്യക്തിയാണ് പ്രതി.
കുട്ടിപഠിക്കുന്ന ക്ലാസിലെ വിദ്യാര്‍ഥികളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. ജമാഅത്തെ ഇസലാമി പ്രവര്‍ത്തകനായ പ്രതി ജമാഅത്തുകാരുടെ ബാലമാസികയായ മലര്‍വാടിയുടെ മത്സരത്തിനെന്ന് പറഞ്ഞ് കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനും ഐ ടി ആക്ട്, കുട്ടികള്‍ക്ക്‌നേരെയുള്ള ലൈംഗിക അതിക്രമ നിരോധനം എന്നീ വകുപ്പുകള്‍പ്രകാരവും പ്രതിക്കെതിരെ കേസെടുത്തതായി കേസ് അനേഷിക്കുന്ന തിരൂരങ്ങാടി സി ഐ. എ ഉമേഷ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജറാക്കി.