Connect with us

Kozhikode

ഭക്ഷ്യ വിഷബാധ: ഹോട്ടല്‍ അടപ്പിച്ചു

Published

|

Last Updated

വടകര: ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധയേറ്റ കുഞ്ഞിപ്പള്ളിയിലെ എം ആര്‍ എ റസ്റ്റോറന്റ് അധികൃതര്‍ അടപ്പിച്ചു. കുഞ്ഞിപ്പള്ളിയിലെ എം ആര്‍ എ ബേക്കറി ആന്‍ഡ് റസ്‌റ്റോറന്റില്‍ കാലിഫോര്‍ണിയ ചിക്കന്‍ കഴിച്ച ഏഴ് പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.
ശനിയാഴ്ച രാത്രിയാണ് അഴിയൂര്‍, കുഞ്ഞിപ്പള്ളി സ്വദിശികളായ ഏഴു പേര്‍ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം വിഷബാധയേറ്റത്. ഇവരെല്ലാം തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും ഹോട്ടലില്‍ പരിശോധന നടത്തിയതിനു ശേഷം ഹോട്ടല്‍ താത്കാലികമായി പൂട്ടിയിടാന്‍ നിര്‍ദ്ദേശം നല്‍കി. ചോമ്പാല പോലീസും സ്ഥലത്തെത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി കെ ചന്ദ്രന്‍, രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.