രാജാക്കാട് അപകടം; പ്രിന്‍സിപ്പലിന്റെ നിലപാടില്‍ നിയമസഭയില്‍ പ്രതിഷേധം

Posted on: March 26, 2013 11:33 am | Last updated: March 26, 2013 at 11:33 am
SHARE

Niyamasabhaതിരുവനന്തപുരം: ഇടുക്കി രാജാക്കാട്ട് വിനോദയാത്രാ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോളജ് അധികൃതരുടെ സമീപനത്തില്‍ നിയമസഭയില്‍ പ്രതിഷേധം. വിദ്യാര്‍ഥികളുടെ യാത്രയെപ്പറ്റി അറിയില്ല എന്നായിരുന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞത്. പ്രിന്‍സിപ്പലിന്റേത് അഹങ്കാരം നിറഞ്ഞപ്രതികരണമാണെന്ന് സപീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. ഇത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം.

അപകടസ്ഥലത്ത് സൈന്‍ ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി സമ്മതിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ്, ഗതാഗതം, മരാമത്ത് വകുപ്പുകളുടെ അടിയന്തിര യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെ ഉണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചിരുന്നു.