Connect with us

Kozhikode

ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്‍ ഡി എഫിന്റെ കലക്ടറേറ്റ് മാര്‍ച്ച്

Published

|

Last Updated

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങളിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കേരളത്തിലെ 14 ജില്ലകളിലും നടന്ന പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായാണ് കോഴിക്കോട്ടും മാര്‍ച്ച് നടന്നത്.
രാവിലെ 11 മണിക്ക് എരഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ ജനസൗഹൃദ നയങ്ങളേയും അട്ടിമറിക്കുന്ന ഭരണമാണ് യു ഡി എഫ് നടത്തുന്നതെന്നും ബജറ്റ് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
സി പി ഐ ജില്ലാ അസി. സെക്രട്ടറി എ കെ ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സത്യന്‍ മൊകേരി, കെ കെ ലതിക എം എല്‍ എ, ആര്‍ എസ് പി കേന്ദ്ര കമ്മിറ്റി അംഗം എസ് സത്യപാലന്‍, ജോബ് കാട്ടൂര്‍ (എന്‍ സി പി), നിസാര്‍ അഹമ്മദ് (ജനതാദള്‍-എസ്), അഹമ്മദ് ദേവര്‍കോവില്‍ (ഐ എന്‍ എല്‍), പി ടി മാത്യു (കേരള കോണ്‍ഗ്രസ്- പി സി തോമസ് വിഭാഗം), പി കെ ബാബു (കോണ്‍ഗ്രസ്-എസ്) സംസാരിച്ചു. എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.
മാര്‍ച്ചിന് എം നാരായണന്‍ മാസ്റ്റര്‍, പി സുരേഷ് ബാബു, പി ഗവാസ് (സി പി ഐ), എം ഭാസ്‌കരന്‍, കെ കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, പി വിശ്വന്‍, പി സതീദേവി, കെ ചന്ദ്രന്‍ (സി പി എം), കെ പി രാജന്‍ (ആര്‍ എസ് പി), സി പി ഹമീദ് (കോണ്‍ഗ്രസ്-എസ്), കെ ലോഹ്യ (ജനതാദള്‍-എസ്), ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ (കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം) നേതൃത്വം നല്‍കി.

Latest