ബ്രിക്‌സ് ഉച്ചകോടി തുടങ്ങി

Posted on: March 26, 2013 10:57 am | Last updated: March 27, 2013 at 7:35 am
SHARE

Manmohan_

ഡര്‍ബന്‍: അഞ്ചാമത് ബ്രിക്‌സ് ഉച്ചകോടി ഡര്‍ബനില്‍ തുടങ്ങി. അംഗരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര വ്യവസായ ബന്ധങ്ങള്‍ സുഗമമാക്കുന്നതിനായി ബിസിനസ് കൗണ്‍സില്‍ രൂപീകരിക്കുമെന്നതാണ് ഇന്നത്തെ പ്രധാന തീരുമാനം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, റഷ്യന്‍ പ്രസിഡന്റ് വല്‍ഡമിര്‍ പുടിന്‍ എന്നിവരുമായി ഇന്ന് രാത്രിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി നാളെയും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ധനമന്ത്രി പി ചിദംബരം, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.