റിയാദില്‍ തീപിടുത്തം;ആറു മലയാളികള്‍ ഉള്‍പ്പടെ ഏഴുമരണം

Posted on: March 26, 2013 10:04 am | Last updated: March 27, 2013 at 7:36 am
SHARE

Saudi_Arabia_map

റിയാദ് സൗദി അറേബ്യയിലെ ഹാഇലില്‍ ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ച് ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ട്.
വയനാട് സ്വദേശി സജി, മലപ്പുറം നിലമ്പൂര്‍ സ്വദേശി സൈനുല്‍ ആബിദ്, എടക്കര സ്വദേശി കുട്ടന്‍, സത്യകുമാര്‍, കുഞ്ഞാക്ക, ലാലു എന്നിവരാണ് മരിച്ച മലയാളികള്‍.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ്‌ അപകടം നടന്നത്. മലപ്പുറം എടക്കര സ്വദേശി ഷാജിയുടേതാണ് ഫര്‍ണിച്ചര്‍ കട. അപകടകാരണം അറിവായിട്ടില്ല.