ഏഴ് ജില്ലകളില്‍ പോളി ക്ലിനിക്കുകള്‍

Posted on: March 26, 2013 6:01 am | Last updated: March 26, 2013 at 12:00 am
SHARE

വിമുക്തഭടന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി ഏഴ് ജില്ലകളില്‍കൂടി പോളിക്ലിനിക്കുകള്‍ ആരംഭിക്കും. നിലവില്‍ ഏഴ് ജില്ലകളില്‍ പോളി ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരികയാണ്. സ്ഥലം കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടാണ് തടസ്സമായി നില്‍ക്കുന്നത്. വിമുക്ത ഭടന്മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോര്‍പറേഷന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈനിക ക്ഷേമ ഡയറക്ടറോടും കെക്‌സ്‌കോണ്‍ എം ഡിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈബി ഈഡന്‍, എം പി വിന്‍സന്റ്, ഐ സി ബാലകൃഷ്ണന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കി.