പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകുന്നു

Posted on: March 26, 2013 6:00 am | Last updated: March 25, 2013 at 11:58 pm
SHARE

അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള മുഴുവന്‍ പാഠപുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയായി വരുന്നതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിയമസഭയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും മധ്യവേനല്‍ അവധിക്കാലത്ത് തന്നെ പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ആവശ്യമായ പാഠപുസ്തകങ്ങളുടെ കണക്ക് ഓണ്‍ലൈനായി വാങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് പാഠപുസ്തകങ്ങള്‍ തരംതിരിച്ചു സ്‌കൂളുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികവത്കരിക്കുന്നതിന് വേണ്ടി ഈ സാമ്പത്തിക വര്‍ഷം ഇരുപത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.