ആദിവാസികളെ തീവ്രവാദ സംഘങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു

Posted on: March 26, 2013 6:00 am | Last updated: March 26, 2013 at 12:02 am
SHARE

ആദിവാസി യുവാക്കളെ തീവ്രവാദി സംഘങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വനം മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇത് ഒഴിവാക്കാന്‍ ആദിവാസി വിഭാഗത്തില്‍ നിന്നും 700 ആളുകളെ ഫോറസ്റ്റ് ഗാര്‍ഡുകളായി നിയമിക്കാനുള്ള ശിപാര്‍ശ ധന വകുപ്പിന് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാടുകളില്‍ നിലനില്‍ക്കുന്ന അക്കേഷ്യ മരങ്ങള്‍ ക്രമേണ മുറിച്ചു മാറ്റി അവിടങ്ങളില്‍ ഔഷധ ഗുണമുള്ള മരങ്ങള്‍ വെച്ചു പിടിപ്പിക്കും. വനത്തില്‍ 65 തടയണകള്‍ നിര്‍മിക്കും. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുന്നതിനും വനത്തിലെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിനുമാണിത്. മൊബൈല്‍ വനശ്രീ യൂനിറ്റുകള്‍ വഴി ഒരു മാസം രണ്ട് ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഉണ്ടാകുന്നത്. ഒരു പുതിയ യൂനിറ്റ് കൂടി ഉടന്‍ ആരംഭിക്കുമെന്നും ചിറ്റയം ഗോപകുമാര്‍, ഇ എസ് ബിജിമോള്‍, സി മോയിന്‍കുട്ടി, സി ദിവാകരന്‍, സി കെ നാണു, വര്‍ക്കല കഹാര്‍, കെ എം ഷാജി, എ കെ ബാലന്‍, ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.