Connect with us

Kerala

കൂടുതല്‍ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും

Published

|

Last Updated

സംസ്ഥാനത്ത് കൂടുതല്‍ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കും. സുപ്രധാന കേന്ദ്രങ്ങളായ സെക്രട്ടേറിയറ്റ്, അസംബ്ലി ബ്ലോക്കുകളില്‍ ഒരു അഗ്നി പ്രതിരോധ സംവിധാനം സജ്ജമാക്കും. കണ്ണൂര്‍, തൊടുപുഴ എന്നീ കേന്ദ്രങ്ങളില്‍ പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കും. കണ്ണൂര്‍, തൊടുപുഴ, ഗാന്ധിനഗര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ പ്രത്യേക നഗര അഗ്നി സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനുള്ള ശിപാര്‍ശ പരിഗണനയിലാണ്. ലോകായുക്ത ആക്ട് പരിഷ്‌കരിക്കുന്നതു സംബന്ധിച്ച ശിപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.
സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലയിലെയും അഴിമതിക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ ജില്ലകളിലും ജില്ലാതല വിജിലന്‍സ് കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്നും റോഷി അഗസ്റ്റിന്‍, എം വി ശ്രേയാംസ്‌കുമാര്‍, എ പി അബ്ദുല്ലക്കുട്ടി, ജോസഫ് വാഴയ്ക്കന്‍, പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍ എന്നിവര്‍ക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി.