തിലകന്റെ മരണത്തില്‍ ‘അമ്മ’ക്ക് പങ്ക്: വിനയന്‍

Posted on: March 25, 2013 11:37 pm | Last updated: March 25, 2013 at 11:37 pm
SHARE

Vinayanകോഴിക്കോട്: തിലകന്റെ മരണത്തില്‍ താരസംഘടനയായ അമ്മക്ക് പങ്കുണ്ടെന്ന് സംവിധായകന്‍ വിനയന്‍. സംഘടനയില്‍ നിന്ന് പുറത്താക്കുന്നതിന് പകരം മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇത്തരം പീഡനങ്ങളേറ്റ് വാങ്ങിയാണ് തിലകന്‍ മരിച്ചതെന്നും വിനയന്‍ പറഞ്ഞു.
കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു വിനയന്‍. അമ്മ സിനിമയില്‍ നിന്ന് വിലക്കിയ ശേഷം സീരിയലില്‍ അഭിനയിക്കാന്‍ തയ്യാറായ തിലകനെ മന്ത്രിയായ ഗണേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘടനയായ ‘ആത്മ’യും വിലക്കുകയായിരുന്നു. ഇത്തരം അവഗണനകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷമായി അമ്മയില്‍ തനിക്ക് വിലക്ക് തുടരുന്നതിന്റെ കാരണം ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ വ്യക്തമാക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹം സ്ഥാനം രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോഹന്‍ലാല്‍ അറിഞ്ഞു കൊണ്ടാണോ ഇത്തരത്തിലുള്ളൊരു നടപടി തുടരുന്നതെന്ന് അറിയില്ല. താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും താരങ്ങളെ വിലക്കുന്നതിന് പിന്നില്‍ അദ്ദേഹമുണ്ടോയെന്നും വ്യക്തമാക്കണമെന്നും വിനയന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here