എന്‍ഡോസള്‍ഫാന്‍: നിരാഹാര സമരം അവസാനിപ്പിച്ചു

Posted on: March 25, 2013 9:45 pm | Last updated: March 25, 2013 at 11:29 pm
SHARE

Ban  Endosulfan

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമരസമിതി ഉയര്‍ത്തിയ ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് കണക്കിലെടുത്താണ് സമരം പിന്‍വലിച്ചത്.
ഉറപ്പ് ലംഘിച്ചാല്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി. സമിതിയുടെ നിരാഹാര സമരം 36 ദിവസം പിന്നിട്ടിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൂടുതല്‍ ദുരിതബാധിതരെ എന്‍ഡോസള്‍ഫാന്‍ സഹായപരിധിയില്‍ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു.