ഐപിഎല്‍:ചെന്നൈയിലെ മല്‍സരത്തില്‍ മാറ്റമില്ല

Posted on: March 25, 2013 8:31 pm | Last updated: March 25, 2013 at 8:33 pm
SHARE

Pepsi-IPL-Logoമുംബൈ: ഐ.പി.എല്‍ ആറാം എഡിഷനില്‍ ചെന്നൈയില്‍ നടക്കുന്ന മല്‍സരങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ചെന്നൈയിലെ മല്‍സരങ്ങള്‍ മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബി.സി.സി.ഐ നിലപാട് വ്യക്തമാക്കിയത്. ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.എല്ലിലെ മുഴുവന്‍ ടീമുകളിലും ലങ്കന്‍ കളിക്കാരുണ്ട്. പത്ത് മല്‍സരമാണ് ചെന്നൈയിലുള്ളത്. ഏപ്രില്‍ രണ്ടിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് ഉല്‍ഘാടന പരിപാടി നടക്കുന്നത്. ബോളിവുഡില്‍ നിന്നും പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.