മജീദിനെതിരെ രൂക്ഷ വിമര്‍ശവുമായി അല്‍ അമീന്‍

Posted on: March 25, 2013 3:18 pm | Last updated: March 25, 2013 at 3:19 pm
SHARE

majeedമലപ്പുറം: പ്രസിദ്ധീകരണം പുനരാരംഭിച്ച അല്‍- അമീനില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെതിരെ രൂക്ഷ വിമര്‍ശം. ലീഗിലെ ഏറ്റവും മോശപ്പെട്ട ജനറല്‍ സെക്രട്ടറി താനാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് കെ പി എ മജീദെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. മലപ്പുറം ജില്ലയിലെ ലീഗിന്റെ തോല്‍വിയുടെ ഉദ്ഘാടനം കുറിച്ച നേതാവാണ് മജീദെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിച്ച് തോറ്റ അപൂര്‍വം ബഹുമതിയും മജീദിനുണ്ടെന്ന് ലേഖനം പരിഹസിക്കുന്നു.
ഏറെ പ്രതീക്ഷയോടെ പ്രസിദ്ധീകരണം പുനരാരംഭിച്ച അല്‍ അമീനില്‍ ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചത് വരും ദിവസങ്ങളില്‍ വിവാദമായേക്കും.