യു പി എയെ ഡി എം കെ പുറമെ നിന്നും പിന്തുണക്കില്ല

Posted on: March 25, 2013 2:36 pm | Last updated: March 27, 2013 at 10:27 pm
SHARE

Karunanidhi-Stalin-PTIചെന്നൈ: യു പി എ സര്‍ക്കാറിന് പുറമെ നിന്നും പിന്തുണ നല്‍കേണ്ടെന്ന് ഡി എം കെ തീരുമാനം. യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ഒരാഴ്ച പിന്നിട്ട ശേഷം നടന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കടുത്ത നിലപാട് ഡി എം കെ സ്വീകരിച്ചിരിക്കുന്നത്. ഡി എം കെ. എം പിയായ തിരുച്ചി ശിവയാണ് യോഗത്തിന് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, യു പി എ സര്‍ക്കാര്‍ വിട്ടുനിന്ന ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് അഴഗിരി വിട്ടുനിന്നു. ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അഴഗിരി പിന്നീട് വ്യക്തമാക്കിയത്. പിന്തുണ പിന്‍വലിച്ച കരുണാനിധിയുടെ നടപടിയില്‍ പ്രതിഷേധിച്ച അഴഗിരി, കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്നുള്ള തന്റെ രാജി വൈകിപ്പിച്ചിരുന്നു.